rahul-eswar-me-too

രാഹുൽ ഈശ്വറിനെതിരെയും മീ ടൂ ആരോപണം. ആക്‌ടിവിസ്‌റ്റായ ഇഞ്ചിപ്പെണ്ണാണ് രാഹുൽ ഈശ്വറിനെതിരായ തന്റെ സുഹൃത്തിന്റെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2003-2004 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും, അന്ന് പ്ളസ്‌ടു കഴിഞ്ഞ് നിൽക്കുവായിരുന്ന തന്നെ രാഹുൽ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇഞ്ചിപ്പെണ്ണിനയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.

'വീട്ടിൽ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാൾ ക്ഷണിച്ചത്. എന്നാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ടി.വിയിൽ അയാൾ സോഫ്‌റ്റ് പോൺ സിനിമ പ്രദർശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു ഞാനപ്പോൾ. പിന്നീട് അയാൾ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് എന്നെ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്‌തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടിൽ കുടുങ്ങിപ്പോയെന്ന് കരുതി. കുതറി മാറിയെങ്കിലും പല തവണ ഇത് തുടർന്നതോടെ വീട് വിട്ടിറങ്ങാൻ നിർബന്ധിതയാകുകയായിരുന്നു' -യുവതി പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-