bar-scam-case

കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രിയും എം.എൽ.എയുമായ കെ.എം മാണിയുടെ ഹർജിയിലാണ് തീരുമാനം. അതേസമയം, ഹർജി അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഡിസംബർ 10ന് മുൻപ് തുടർ നടപടികൾക്കുള്ള അനുമതി ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു.