തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിന് നിരന്തരമായി രക്തവും, ഓക്സിജനും ആവശ്യമുണ്ട്. ഒരു നിമിഷം അത് നിലച്ചാൽ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
പക്ഷാഘാതം ഉണ്ടായാൽ ഒരു മിനിട്ടിൽ 1.5 ലക്ഷത്തിൽപ്പരം കോശങ്ങൾ നശിക്കുന്നു.
സ്‌ട്രോക്ക് ഒരു ജീവിതശൈലീ രോഗമാണ്. പ്രായം, രക്തസമ്മർദ്ദം, പ്രമേഹം, വ്യായാമക്കുറവ് എന്നിവ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്.
ഹൃദയമിടിപ്പ് ക്രമമല്ലാത്തവർ, ഹൃദയ വാൽവിനു തകരാറുള്ളവർ എന്നിവരിൽ സ്‌ട്രോക്ക് കൂടുതലായി കണ്ടുവരുന്നു.
പെട്ടെന്ന് മുഖം കോടിപ്പോകുക, സംസാരശേഷി നഷ്ടപ്പെടുക, നാക്ക് കുഴയുക, ശരീരത്തിന്റെ ഒരു വശം തളരുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം, ഛർദ്ദി, തലവേദന, ശരീരത്തിന്റെ ഒരുവശം മരവിക്കുക, ബോധക്ഷയം ഉണ്ടാകുക ഇതെല്ലാം സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. (തുടരും)
ഡോ. അയ്യപ്പൻ. കെ.
കൺസൽട്ടന്റ്
ന്യൂറോളജിസ്റ്റ്
എസ്.യു.ടി
ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം
ഫോൺ: 0471 407 7777