തിരുവനന്തപുരം: പ്രളയാനന്തര കേരള പുന:സൃഷ്ടിയുടെ ഭാഗമായുള്ള ജീവനക്കാരുടെ സാലറി ചലഞ്ചിന് സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമെ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ചിനെതിരായ അപ്പീൽ തള്ളിയ സുപ്രീം കോടതി വിധി തിരിച്ചടിയായെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിന് സമ്മതപത്രം നൽകിയിട്ടുണ്ട്. പിരിക്കുന്ന തുക ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കും. കോടതി നിർദ്ദേശം അനുസരിച്ച് സാലറി ചലഞ്ച് ഉത്തരവിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. സാലറി ചലഞ്ച് സംബന്ധിച്ച അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിൽ ഒരു ഹർജിയുണ്ട്. അതിലെ വിധി വരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭാവനയായി ലഭിച്ച തുകയിൽ 458 കോടി ദുരിതാശ്വാസത്തിനായി ചെലവിട്ടുവെന്നും മന്ത്രി അറിയിച്ചു