ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലീദ സിയയെ അഴിമതിക്കേസിൽ ഏഴ് വർഷത്തേക്ക് കൂടി തടവുശിക്ഷയ്ക്ക് വിധിച്ചു.ഫെബ്രുവരി മുതൽ ജയിലിൽ കഴിയുന്ന സിയയെ തിങ്കളാഴ്ച ധാക്ക കോടതി ഏഴ് വർഷത്തേക്ക് കൂടി തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അതേസമയം, കോടതി വിധി രാഷ്ട്രീയപ്രേരിതമാണെന്ന് സിയ അനുകൂലികൾ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ 31.5 മില്യൺ ടാക്ക (ഇന്ത്യൻ രൂപ ഏകദേശം രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം) തട്ടിയതിനാണ് കോടതി ശിക്ഷിച്ചത്. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് മേയിൽ സിയയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയോടൊപ്പം മറ്റ് മൂന്ന് പേരും ശിക്ഷ അനുഭവിക്കുന്നുണ്ട്.