train

കാസർകോട്: ടി.ടി.ഇ കൈയിൽ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന അസം സ്വദേശിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. മംഗളൂരുചെന്നൈ എക്സ് പ്രസിൽ വച്ചാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന തന്നെ ശുചിമുറിക്ക് സമീപം വെച്ച് ടി.ടി.ഇ കൈയിൽ കയറി പിടിക്കുകയും അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

ട്രെയിൻ കാസർകോട്ടെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പറയുന്നു. യുവതി ബഹളം വച്ചതോടെ ടി.ടി.ഇ ഇറങ്ങിയോടുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി അവിടെ പരാതി നൽകിയത്. സംഭവം കാസർകോട്ടു വച്ചായതിനാൽ കാസർകോട് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. ടി.ടി.ഇയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.