ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ചിത്രത്തിന് ശേഷം മെഗാബഡ്‌ജറ്റ് ചിത്രവുമായി എത്തുകയാണ് ദിലീപ്. നിവിൻ പോളിയെ നായകനാക്കി വടക്കൻ സെൽഫി ഒരുക്കിയ ജി പ്രജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് പിള്ളയും ടി.എൻ.സുരാജും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് തോട്ടുപുറം ഫിലിംസിന്റെ ബാനറിൽ എബി തോട്ടുപുറമാണ്.
ബി . ഉണ്ണികൃഷ്ണന്റെ ചിത്രത്തിൽ അഭിഭാഷക വേഷത്തിലാണ് ദിലീപ് എത്തുന്നത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. പ്രശസ്‌ത കാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനും ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ്. 3 ഡി ഫോർമാറ്റിലൊരുങ്ങുന്ന ചിത്രം ചിത്രത്തിൽ മജീഷ്യനായാണ് താരം എത്തുന്നത്. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.