french-school-student-

ന്യൂ‌ഡൽഹി: ഇന്ത്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് വിദ്യാ‌ർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം. വിദ്യാർത്ഥിനിക്ക് താമസമൊരുക്കിയ വീട്ടിലെ 55കാരനായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് പതിനാറുകാരിയായ പെൺകുട്ടി ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി. ദക്ഷിണ ഡൽഹിയിലെ സാകേത് അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.


സന്ദർശനത്തിന്റെ ഭാഗമായി ജയ്‌പൂരിലേക്ക് പോകാനായി കിടക്കയിലിരിക്കന്ന് വസ്ത്രങ്ങൾ അടുക്കിവെക്കുമ്പോൾ അദ്ദേഹം കടന്നു വന്ന് ആലിംഗനം ചെയ്യുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് അയാൾ തന്റെ മാറിലേക്ക് കൈകടത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ താൻ വല്ലാതെ ഭയപ്പെടുകയും മാനസികമായും ശാരീരികമായി തളർന്ന് പോകുകയും ചെയ്തെന്നും വിദ്യാ‌ർത്ഥിനി പൊലീസിനോട് പറഞ്ഞു.

തുടർന്ന് ജയ്പൂരിലേക്കുള്ള യാത്രയിൽ സംഭവം സുഹൃത്തുക്കളോട് പറയുകയായിരുന്നു.

സുഹൃത്തുക്കൾ അദ്ധ്യാപകരെ വിവരമറിയിക്കുകയും പിന്നീട് അദ്ധ്യാപകർ വിദ്യാ‌ർത്ഥിനിയുടെ വീട്ടുകാരെയും ഫ്രഞ്ച് എംബസിയെയും കാര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, പരിപാടി നടത്തുന്ന സ്കൂൾ അധികൃതർ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.വിദ്യാ‌ർത്ഥിനിക്ക് താമസമൊരുക്കിയവർ ജൂണിൽ സമാനമായ ഒരു പരിപാടിയിൽ ഫ്രാൻസിൽ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ ഒകാടോബർ 13ന് എത്തിയ ഫ്രഞ്ച് വിദ്യാ‌ർത്ഥിനിക്ക് ഇവർ ഡൽഹിയിൽ താമസ സൗകര്യം ഒരുക്കിയത്.