ചേരുവകൾ
1. ചെമ്മീൻ........ 500 ഗ്രാം
2. മുളക് പൊടി....... നാല് ടീസ്പൂൺ
3. മഞ്ഞൾപൊടി...കാൽ ടീസ്പൂൺ
4. ഉപ്പ് ............. പാകത്തിന്
5. വെളുത്തുള്ളി.....മൂന്നല്ലി (ചതച്ചത്)
6. ചുവന്നുള്ളി....പതിനാറെണ്ണം (ചതച്ചത്)
7. വെളിച്ചെണ്ണ.....പൊരിക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കിയതിന് ശേഷം 2 മുതൽ 5 വരെയുള്ള ചേരുവ തേച്ച് അഞ്ച് മിനിറ്റ് വെക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി അതിലേക്കിട്ട് ഇളക്കുക. മുക്കാൽ വേവാകുമ്പോൾ ചുവന്നുള്ളി നന്നായി ചതച്ച് ചേർക്കുക. തുടരെ ഇളക്കികൊണ്ടിരിക്കുക. ഗോൾഡൻ ബ്രൗൺ നിറത്തിൽ ആയാൽ കോരിയെടുക്കുക.