indiaand-windies-

മുംബയ്: പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയുമായി രോഹിത് ശർമ്മയും (162) ഏകദിന മത്സരത്തിലെ മൂന്നാം സെഞ്ചുറിയുമായി അമ്പാട്ടു റായിഡുവും(100) കളം നിറഞ്ഞതോടെ ഇന്ത്യ അൻപത് ഓവറിൽ 377 എന്ന കൂറ്റൻ റൺസിൽ. പരമ്പരയിലെ നാലാമത്തെ സെഞ്ചുറി പ്രതീക്ഷയുമായി ക്രീസിൽ ഇറങ്ങിയ ക്യാപ്ടൻ വിരാട് കൊഹ്ലി 16 റൺസിൽ ബാറ്റിംഗ് അവസാനിപ്പിച്ചെങ്കിലും രോഹിത്- റായിഡു കൂട്ടുകെട്ട് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു. ഇവരുടെ കൂട്ടുകെട്ടിൽ ഇന്ത്യ 43ആമത്തെ ഓവറിൽ ഇന്ത്യ 300 കടന്നു. ആറ് ബൗണ്ടറികളുമായി മികച്ച പ്രകടനം തുങ്ങിവച്ച ശിഖർ ധവാൻ 38ൽ കിമോ പോളിന്റെ ബോളിൽ പുറത്താകേണ്ടി വന്നു.

മഹേന്ദ്രസിംഗ് ധോണി (15 പന്തിൽ 23) പുറത്തായി. കേദാർ ജാദവ് (ഏഴു പന്തിൽ 16), രവീന്ദ്ര ജഡേജ (നാലു പന്തിൽ ഏഴ്) എന്നിവർ പുറത്താകാതെ നിന്നു. തുടർച്ചയായി മൂന്നു മൽസരങ്ങളിൽ സെഞ്ചുറി നേടിയശേഷമാണ് ഈ മൽസരത്തിൽ കൊഹ്ലി 16 റൺസുമായി മടങ്ങിയത്. വിൻഡീസിനായി കെമർ റോച്ച് രണ്ടും ആഷ്ലി നഴ്സ്, കീമോ പോൾ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.