oh-my-god

പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വീട്ടമ്മ എത്തുന്ന രസകരമായ കഥയാണ് ഓ മൈ ഗോഡിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും നടനുമായ വിനീഷ് കാരക്കാടിനൊപ്പമാണ് അയൽപക്കക്കാരിയായ വീട്ടമ്മ ഓ മൈ ഗോഡിന്റെ മടയിലേയ്ക്ക് എത്തുന്നത്.

ഓരോരോ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ വീട്ടമ്മയും വിനീഷും മത്സരിച്ച് അഭിനയിക്കുകയും അബദ്ധങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നുണ്ട്. ഡയറക്ടറും അസോസിയേറ്റുമായി വേഷമിടുന്നത് പതിവ് അവതാരകരായ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ്.

ഒളി കാമറാ പ്രയോഗം എന്നറിയാതെ വീട്ടമ്മ നടത്തുന്ന അഭ്യാസങ്ങളാണ് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നത്.പ്രദീപ് മരുതത്തൂരാണ് ആശയും ആവിഷ്ക്കാരവും ഒരുക്കിയിരിക്കുന്നത്.

വീഡിയോ