-kerala-police

തിരുവനന്തപുരം: തങ്ങൾക്കെതിരെ വരുന്ന വ്യാജപ്രചരണങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകി കേരളാ പൊലീസ്. നേരത്തെ ട്രോളിലൂടെ മറുപടി നൽകിയിരുന്ന പൊലീസ് ഇത്തവണ ട്രോൾ വീഡിയോയിലൂടെയാണ് വ്യാജപ്രചരണങ്ങളെ പൊളിച്ചടുക്കിയത്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി പാലിക്കാനുള്ള ജോലി ചെയ്ത പൊലീസിനെതിരെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച നേരിട്ടവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയാണ് ഈ വീഡിയോ ഉപയോഗിച്ച് ട്രോളൻ സംഘം തകർക്കുന്നത്.

പെൻമസാല എന്ന സിനിമയിലേയും തെലുങ്ക് നടൻ സമ്പൂർണേഷ് ബാബുവിന്റെയും പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് വ്യാജസന്ദേശം പ്രചരിപ്പിക്കാൻ സംഘപരിവാർ അനുകൂല ട്രോൾ പേജുകൾ ശ്രമിച്ചത്.