girl

ന്യൂഡൽഹി: സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി ഡൽഹിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഫ്രഞ്ച് വിദ്യാർത്ഥിനിയെ ആതിഥേയൻ ലൈംഗികമായി പീഡിപ്പിച്ചു. ഒക്ടോബർ 13 നാണ് പെൺകുട്ടി ഇന്ത്യയിലെത്തിയത്. പരിചയക്കാരിയായ ഇന്ത്യൻ വിദ്യാർഥിനിയുടെ ഡൽഹിയിലെ വീട്ടിലായിരുന്നു താമസം. ഈ വിദ്യാർത്ഥിനിയുടെ പിതാവാണ് ഫ്രഞ്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയിൽ നേരത്തെ ഫ്രാൻസിലെത്തിയ ഡൽഹി സ്വദേശിനി ഫ്രാൻസിൽ ഇവരുടെ വീട്ടിലായിരുന്നു താമസം. ഒക്ടോബര്‍ 18 നാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

അടുത്ത ദിവസം പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് അദ്ധ്യാപിക ഫ്രഞ്ച് എംബസിയെയും കുട്ടിയുടെ മാതാപിതാക്കളെയും വിവരമറിയിച്ച് ഉടൻ മറ്റൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിനു ശേഷം ഒളിവിലായ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു.