കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കുരുക്കിലായ നടി രഹ്ന ഫാത്തിമ ഹെെക്കോടതിയിലേക്ക്. മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് രഹ്ന ഫാത്തിമ ഹെെക്കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധി വന്നത് മുതൽ വ്രതം നോറ്റ് ശബരിമലയിൽ പോവാൻ ആഗ്രഹിച്ച ആളാണ് താനെന്നും ശബരിമല സന്ദർശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും രഹ്ന നൽകിയ ഹർജിയിൽ പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഹ്നയുടെ പോസ്റ്റുകൾ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടർന്നായിരുന്നു പൊലീസ് കേസെടുത്തത്.