piolet

ജക്കാർത്ത: ജക്കാർത്തയിൽ നിന്ന് 189 പേരുമായി പറന്നുയർന്ന ലയൺ എയർ വിമാനത്തിന്റെ പൈലറ്റുമാരിലൊരാൾ ഇന്ത്യക്കാരനായിരുന്നു. ഏഴുവർഷം മുമ്പാണ് ഡൽഹി സ്വദേശിയായ ഭവ്യെ സുനെജ ഇന്തോനേഷ്യയുടെ 'ലയൺ എയറി"ൽ ജോലിയിൽ പ്രവേശിച്ചത്. ക്യാപ്ടൻ ഭവ്യെ സുനെജയ്ക്കായിരുന്നു വിമാനത്തിന്റെ പൂർണ നിയന്ത്രണം. കൂടെ സഹ പൈലറ്റ് ഹർവിനോയും ആറ് ക്യാബിൻ ക്രൂ മെമ്പർമാരും ഉണ്ടായിരുന്നു.

ഡൽഹിയിലെ സ്കൂൾ പഠനത്തിനുശേഷം ജക്കാർത്തയിലേക്ക് ചേക്കേറിയ സുനെജ അവിടെ സ്ഥിരതാമസമാക്കിയിരുന്നു. അമേരിക്കയിലെ ബെൽ എയർ ഇന്റർനാഷണലിൽ നിന്നാണ് ഭവ്യെ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്.

ലയൺ എയറിൽ പ്രവേശിക്കും മുമ്പ് മറ്റൊരു എയർലൈൻസിൽ ട്രെയിനി പൈലറ്റായി ജോലിനോക്കിയിട്ടുണ്ട്. ബോയിംഗ് 737 പാസഞ്ചർവിമാനങ്ങൾ പറത്താൻ പ്രത്യേക പരിശീലനം നേടിയ പൈലറ്റാണ് ക്യാപ്ടൻ ഭവ്യെ സുനെജ.