fli
FLIPKART

ബംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്‌കാ‌ർട്ടിന്റെ നഷ്‌ടം കഴിഞ്ഞ സാമ്പത്തിക വർഷം 70 ശതമാനം ഉയർന്ന് 3,200 കോടി രൂപയിലെത്തി. ഫ്ളിപ്‌കാർട്ടിന്റെ ഇന്ത്യയിലെ ബിസിനസ് നിയന്ത്രിക്കുന്ന ഫ്ലിപ്‌കാർട്ട് ഇന്റർനെറ്റ്, ഫ്ളിപ്‌കാർട്ട് ഇന്ത്യ എന്നിവയുടെ സംയുക്ത നഷ്‌ടമാണിത്. ഹോൾസെയിൽ വിഭാഗമായ ഫ്ലിപ്‌കാർട്ട് ഇന്ത്യയുടെ നഷ്‌ടം 750 ശതമാനം ഉയർന്ന് 2,000 കോടി രൂപയായതാണ് പ്രധാന തിരിച്ചടി.

ഓൺലൈൻ പ്രവർത്തനം നിയന്ത്രിക്കുന്ന ഫ്ളിപ്‌കാ‌ർട്ട് ഇന്റർനെറ്രിന്റെ നഷ്‌ടം 1,100 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 30 ശതമാനം കുറവാണിത്. 2015-16ൽ 545 കോടി രൂപയും 2016-17ൽ 244 കോടി രൂപയുമായിരുന്നു ഫ്ളിപ്‌കാർട്ട് ഇന്ത്യയുടെ നഷ്‌ടം. ഈ രംഗത്തെ പ്രധാന വൈരികളായ ആമസോൺ ഉയർത്തുന്ന വെല്ലുവിളിമൂലം ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകേണ്ടി വരുന്നതാണ് ഫ്ളിപ്‌കാർട്ടിന്റെ നഷ്‌ടം ഉയർത്തുന്നത്. അതേസമയം, വരുമാനം 15,560 കോടി രൂപയിൽ നിന്ന് 39 ശതമാനം ഉയർന്ന് 21,657 കോടി രൂപയായിട്ടുണ്ട്.