-news-at-8pm

1. സ്ത്രീ പ്രവേശനത്തിൽ വിവാദം കനക്കവേ ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി സുരേഷ് ഗോപി എം.പി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും. സ്ഥലം ലഭിച്ചില്ലെങ്കിൽ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കും എന്നും സുരേഷ് ഗോപി


2. ബി.ജെ.പി എം.പിയുടെ പ്രസ്താവന ഇരുമുടിക്കെട്ട് ഇല്ലാതെ ശബരിമലയിൽ പോകാം എന്ന് ഹൈക്കോടതി വിധിക്ക് പിന്നാലെ. പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട്. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടത്. കോടതിയുടെ പരാമർശം, അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട്


3. എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ പോകാൻ സുരക്ഷ ഒരുക്കണം എന്ന് ഹൈക്കോടതി. ക്ഷേത്ര പവിത്രത സംരക്ഷിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കണം. ശബരിമലയിൽ ക്രിമിനൽ സ്വഭാവം ഉള്ളവർ എത്തി എന്ന് സംസ്ഥാന സർക്കാർ. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ആണ് സർക്കാർ ഇടപെട്ടത്. സാധ്യമായ എല്ലാ സുരക്ഷയും വിശ്വാസികൾക്കായി ഒരുക്കും എന്നും സംസ്ഥാന സർക്കാർ കോടതിയിൽ.


4. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിക്ക് തിരിച്ചടി. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് സുബ്രഹ്മണ്യൻ സ്വാമിയെ ഒഴിവാക്കാൻ സാധ്യത. നടപടി, സുബ്രഹ്മണ്യൻ സ്വാമി അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ എൻ.ഡി.എ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയ സാഹചര്യത്തിൽ. ജപ്പാൻ സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ച് എത്തിയാൽ ഉടൻ സ്വാമിക്ക് എതിരെ നടപടി എടുക്കണം എന്ന ആവശ്യം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഉന്നയിച്ചേക്കും.


5. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാണ് ഏറ്റവും ഒടുവിൽ സ്വാമി പ്രസ്താവന നടത്തിയത്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് ഉള്ള വിധി സ്വാഗതം ചെയ്ത സ്വാമി വിധി നടപ്പാക്കാൻ കേന്ദ്ര സേനയെ വിളിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. വിജയ് മല്യയെ രാജ്യം വിടാൻ അനുവദിച്ചത് അരുൺ ജെ്ര്രയ്‌ലി ആണെന്ന സ്വാമിയുടെ ട്വീറ്റും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. സ്വാമിയുടെ പാർട്ടി വിരുദ്ധ നിലപാടുകൾ ഇനി വച്ചുപൊറിപ്പിക്കില്ലെന്ന് അമിത് ഷാ നിലപാട് എടുത്തിരുന്നു.


6. സാലറി ചലഞ്ചിൽ സുപ്രീംകോടതി വിധി തിരിച്ചടി എന്ന് ധനമന്ത്രി തോമസ് ഐസക്ക്. സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ. മഹാഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം തുടർ നടപടി സ്വീകരിക്കും എന്നും വിധി അനുസരിച്ച് ഉത്തരവ് സർക്കാർ ഭേദഗതി ചെയ്യും എന്നും തോമസ് ഐസക്ക്.


7. അതേസമയം, വിധി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി എന്ന് പ്രതിപക്ഷ നേതാവ്. വിസമ്മത പത്രം സർക്കാർ തിരികെ നൽകണം. കോടതി ചിലവ് മുഖ്യനിൽ നിന്ന് ഈടാക്കണം എന്നും ധനമന്ത്രി മാപ്പു പറയണം എന്നും രമേശ് ചെന്നിത്തല. സാലറി ചലഞ്ചിന് എതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയത്, ശമ്പളം നൽകാൻ താല്പര്യം ഇല്ലാത്തവർ വിസമ്മത പത്രം നൽകണം എന്ന് പറയുന്നത് ശരിയല്ല എന്ന പരാമർശത്തോടെ


8. ഹർജി പരിഗണിച്ച കോടതി സർക്കാരിന് എതിരെ നടത്തിയത് രൂക്ഷ വിമർശനങ്ങൾ. വിസമ്മത പത്രം നൽകി സ്വയം അപമാനിതർ ആകുന്നത് എന്തിന് എന്ന് ചോദ്യം. പണം ദുരിതാശ്വാസത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പില്ല. പണം ശരിയായി വിനിയോഗിക്കും എന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളും സംഭാവന നൽകിയിട്ടുണ്ട് എന്നും സുപ്രീംകോടതി


9. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ വീണ്ടും കലാപം. പെട്രോളിയം മന്ത്രിയും ക്രിക്കറ്റ് ടീം മുൻ ക്യാ്ര്രപനും ആയ അർജുന രണതുംഗ അറസ്റ്റിൽ. നടപടി, പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികൾക്ക് നേരെ രണതുംഗയുടെ അംഗരക്ഷകൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന്. രാഷ്ട്രീയ അട്ടിമറിക്ക് ശേഷം നടന്ന ആദ്യ അറസ്റ്റാണ് രണതുംഗയുടേത്


10. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമ സിംഗെ മന്ത്രിസഭയിലെ, പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗ ഓഫീസിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ സുരക്ഷാ സേന വെടിവയ്ക്കുക ആയിരുന്നു. പ്രതിഷേധക്കാർ തന്നെ വധിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ സേന അത് തടയുക ആയിരുന്നു എന്ന് രണതുംഗ. സുരക്ഷാ സേനയുടെ വെടികൊണ്ട 34 കാരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്