ടോക്യോ: അതിവേഗ റെയിൽ പദ്ധതിയും നാവികസഹകരണവുമടക്കം ആറ് സുപ്രധാന കരാറുകളിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിൽ ഇന്നലെ നടന്ന ഉഭകക്ഷി ചർച്ചകൾക്കുശേഷമാണ് കരാറുകളിൽ ഒപ്പുവ ച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ടു പ്ലസ് ടു ചർച്ചകൾക്കു ഇരുവരും സമ്മതമറിയിച്ചു.
ഉഭയകക്ഷി ബന്ധം, ഇൻഡോ- പസിഫിക് മേഖലിലെ സമാധാനം തുടങ്ങി വിവിദ വിഷയങ്ങളാണ് 13-ാമത് വാർഷിക സമ്മേളനത്തിൽ ചർച്ചയായത്.
അമേരിക്കയുമായി നടത്തിയ ടു പ്ലസ് ടു ചർച്ചയ്ക്ക് സമാനമായി ഇന്ത്യയിലെയും ജപ്പാനിലെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തും.
ഇന്ത്യ ജപ്പാൻ സഹകരണത്തിൽ പണിത മുംബയ്- അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ വളർച്ച ഇരു നേതാക്കളും വിലയിരുത്തി. പദ്ധതിക്കായി ജപ്പാൻ ലോൺ നൽകുമെന്നും അറിയിച്ചു.
ഇന്ത്യൻ നാവികസേനയും ജപ്പാൻ മാരിടൈം സൈൽഫ് ഡിഫൻസ് ഫോഴ്സും തമ്മിലുള്ള സഹകരണം ഊർജിതമാക്കും.
സൈബർ ഇടം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കും
മെട്രോ പദ്ധതികളിൽ സഹകരണം തുടരും