ബിഗ് ബോസ് 2-വിൽ മത്സരിക്കാൻ പോവുകയാണെന്ന വാർത്ത നിഷേധിച്ച് നടിയും സാമൂഹികപ്രവർത്തകയുമായ മാലാ പാർവതി. ഇക്കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പലരും വിളിച്ച് ചോദിക്കുമ്പോഴാണ് താൻ ഈ വാർത്ത അറിയുന്നതെന്നും പാർവതി പറഞ്ഞു. പലരും എന്നോട് ബിഗ് ബോസിന് പോകുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇപ്പോഴാണ് ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നതെന്നും പരിപാടിയിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ മാലാ പാർവതി വ്യക്തമാക്കി.
നടിയും അവതാരകയുമായ സനുഷ, പഠനത്തിനായി മത്സ്യം വിറ്റ് ഉപജീവനം നടത്തുന്ന ഹനാൻ, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ രഹ്ന ഫാത്തിമ എന്നിവർക്കൊപ്പം മാലാ പാർവതിയും ബിഗ് ബോസ് 2വിൽ പങ്കെടുക്കാൻ എത്തുന്നുവെന്നായിരുന്നു വാർത്ത.