മുംബയ് : ഇന്നലെ ബ്രബോൺ സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ഏകദിനം തുടങ്ങാൻ ആചാരമണി മുഴക്കിയത് സച്ചിൻ ടെൻഡുൽക്കറാണ്. ഒൻപത് വർഷത്തിനുശേഷം ബ്രബോണിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.