മസ്കറ്റ് : കനത്ത മഴമൂലം ഫൈനൽ ഉപേക്ഷിച്ചതിനെ തുടർന്ന് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പാകിസ്ഥാനുമായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം പങ്കുവച്ചു. ടൂർണമെന്റിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പാകിസ്ഥാനെ 3-1ന് തോൽപ്പിക്കുകയും ചെയ്തിരുന്നു.