amit-shah

തിരുവനന്തപുരം: ശബരിമല പോരാട്ടത്തിന് നേരിട്ടിറങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലകാലത്ത് ശബരിമലയിത്തുമെന്ന് അമിത് ഷാ. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം തിരികെ പോകുന്നതിന് മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് വിവരം. എന്നാൽ എന്ന് എത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരമായാണ് ശബരിമല വിഷയത്തെ ബി.ജെ.പി കാണുന്നത്. നവംബർ എട്ട് മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദേശം ഉയർന്നപ്പോൾ ശബരിമലയിൽ തന്നെ ദർശനത്തിന് എത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം, ബി.ജെ.പിയുടെ ബാനറിൽ അല്ല പ്രതിഷേധം മുന്നോട്ട് കൊണ്ട് പോവരുതെന്നും എൻ.ഡി.എയുടെ കീഴിലാവണമെന്നും അമിത് ഷാ നിർദ്ദേശിച്ചു.