സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിംഗ് ആലപ്പുഴയിൽ തുടങ്ങി. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. സുരേഷ് കുമാർ രവീന്ദ്രൻ, വിജേഷ് തോട്ടിങ്ങൽ എന്നിവർ ചേർന്ന് സംഭാഷണം രചിക്കുന്നു. ഗോപിസുന്ദറാണ് സംഗീതസംവിധായകൻ.
ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു മുഴുനീള എന്റർടെയിനറായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധർ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ലണ്ടനാണ് മറ്റൊരു ലൊക്കേഷൻ.
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാറാണ് സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ചിത്രം.