runbeer-aliya-bhatt

ബോളിവുഡിലെ പുത്തൻ പ്രണയജോടിയായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം അടുത്ത വർഷം നടക്കും. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് താരങ്ങളുടെ പ്രണയം പുരോഗമിക്കുന്നത്. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന രൺബീറിന്റെ പിതാവ് ഋഷി കപൂർ തിരിച്ചെത്തിയ ശേഷമാകും വിവാഹത്തീയതി തീരുമാനിക്കുക. രൺബീറും ആലിയയും ഒരുമിച്ച് ന്യൂയോർക്കിലെത്തി ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു. ആലിയയോട് പ്രണയത്തിലാണെന്ന് രൺബീർ മാദ്ധ്യമങ്ങളോട് തുറന്നു പറ!*!യുകയും ചെയ്തു.


ഇപ്പോൾ ആര്യൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് രൺബീറും ആലിയയും. കത്രീന കെയ്ഫുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി അടുപ്പത്തിലായത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ആലിയയുടെ മുൻ കാമുകൻ.