sania-shoaib

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷോയ്ബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് വിവരം ലോകത്തെ അറിയിച്ചത്. ഇഴാൻ മിർസ മാലിക്ക് എന്നാണ് കുഞ്ഞിന്റെ പേര്.

അത്യധികം ആവേശത്തോടെ ഞാൻ ആ വാർത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആൺകുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീർവാദങ്ങൾക്ക് നന്ദി - ഷോയ്ബ് ട്വിറ്ററിൽ കുറിച്ചു.

സാനിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.