elephant-attack-

ഇരിട്ടി: കാട്ടാനയുടെ ചവിട്ടേറ്റ് ആറളം ഫാമിലെ ആദിവാസി വയോധിക മരിച്ചു. ആറളം ഫാമിലെ 13 ബ്ലോക്കിലെ ദേവു കാര്യാത്താൻ (80)ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരി കൊച്ചുമകൾക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.