പൂർവ്വാശ്രമത്തിലെ പേര് പി.കെ.ഷിബു എന്നാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. സംഘപരിവാർ പ്രവർത്തകർക്ക് തന്നെ പി.കെ ഷിബുവായി മാത്രമേ കാണാനാവൂ എന്നും, അതിനാലാണ് അവരുടെ സങ്കൽപത്തിലെ പി.കെ ഷിബു ഒരിക്കലും നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് തോന്നുന്നത്. എന്നാൽ മനുഷ്യരായവർക്ക് തന്നെ സ്വാമി സന്ദീപാനന്ദ ഗിരിയായി തന്റെ ആശ്രമമായ സാളഗ്രാമത്തിൽ കാണാനാവുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ സംഘമിത്രങ്ങളേ...
പി.കെ ഷിബു 'നിങ്ങളുടെ സങ്കല്പത്തിലെ'നൈഷ്ഠിക ബ്രഹ്മചാരിയല്ല.
ജ.സഷിബുവിന്റെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനമുണ്ട്.
പി.കെ ഷിബുവിനെ ചിലപ്പോൾ നിങ്ങൾക്ക് പൂർണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം.
പി.കെ ഷിബു സന്ദീപാനന്ദഗിരിയിൽ വിലയം പ്രാപിച്ചെങ്കിലും സംഘികൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം.
എന്നാൽ മനുഷ്യർ നോക്കുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തിൽ കാണാം.
ധ്വജ പ്രണാമം.