പക്ഷാഘാതത്തിന്റെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായത്. സ്‌ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനകം രോഗിയുടെ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള ഠവൃീായീഹ്യേശര ശിഷലരേശീി കൊടുത്ത് ചികിത്സിച്ച് സുഖപ്രദമാക്കാൻ സാധിക്കും. പ്രധാന രക്തധമനികളിലുള്ള തടസം, ലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ മെക്കാനിക്കൽ ത്രോംബെക്ടമി എന്ന ചികിത്സാരീതി ഉപയോഗിച്ച് ചികിത്സിച്ച് സുഖപ്പെടുത്താൻ സാധിക്കും.
സ്‌ട്രോക്ക് ചികിത്സയിൽ സമയം പരമപ്രധാനമാണ്. പക്ഷാഘാതം ഉണ്ടായി എത്രയും പെട്ടെന്ന് സിടി ആൻജിയോഗ്രാം / എം.ആർ ആൻജിയോഗ്രാം ടെസ്റ്റുകൾക്ക് രോഗിയെ വിധേയനാക്കി രോഗത്തിന്റെ തീവ്രത നിർണയിച്ച് അനുയോജ്യമായ ചികിത്സാരീതി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അത്തരം സംവിധാനങ്ങളുള്ള ആശുപത്രിയിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുന്നത് പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്ക്കാനും മരണത്തിൽ നിന്നുതന്നെ രക്ഷപ്പെടുത്താനും സഹായിക്കും.
സ്‌ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികൾ വീണ്ടും സ്‌ട്രോക്ക് വരാതിരിക്കാനുള്ള ചികിത്സാരീതികൾ നിർബന്ധമായും തുടരേണ്ടതാണ്. അതിനായി രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ കൃത്യമായി ചികിത്സയിലൂടെ നിയന്ത്രിക്കുക, പുകവലി പൂർണമായും ഒഴിവാക്കുക, രക്തത്തിന്റെ കട്ടി കുറയ്ക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക. സ്വയം പര്യാപ്തനാകുന്നതുവരെ ഫിസിയോതെറാപ്പി തുടരേണ്ടതാണ്.
ശാരീരികമായ വിഷമതകൾക്കു പുറമെ മാനസികമായും, സാമ്പത്തികമായും, പക്ഷാഘാതം രോഗിയെ വിഷമത്തിലാക്കുന്നു. അതിനാൽ രോഗിയുടെ പുനരധിവാസം ചികിത്സയിൽ പരമപ്രധാനമാണ്.രോഗിയുടെയും, കുടുംബത്തിന്റെയും പുനരധിവാസത്തിനും അവരെ സമൂഹത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള മുൻകൈയെടുക്കുകയുമാണ് ഈ വർഷത്തെ സ്‌ട്രോക്ക് ഡേയുടെ ലക്ഷ്യം.
ഡോ. അയ്യപ്പൻ. കെ.
കൺസൽട്ടന്റ്
ന്യൂറോളജിസ്റ്റ്
എസ്.യു.ടി
ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം
ഫോൺ: 0471 407 7777