തിരുവനന്തപുരം: ലണ്ടനിൽ നിർമ്മാണം തുടങ്ങുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ബ്രോഷർ പുറത്തിറക്കി. ഭജനപ്പുര കൊട്ടാരത്തിൽ നടന്ന ചക്രപൂജയോട് അനുബന്ധിച്ചാണ് ബ്രോഷർ പുറത്തിറക്കിയത്. ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഡോ.ദിനേശൻ നമ്പൂതിരി, യു.എ.ഇ. എക്സ്‌ചേഞ്ച് ചെയർമാൻ ബി.ആർ.ഷെട്ടി എന്നിവരിൽ നിന്ന് സുരേഷ് ഗോപി എം.പി ആദ്യപ്രതി ഏറ്റുവാങ്ങി. ലണ്ടൻ ഗുരുവായൂർ ക്ഷേത്രനിർമ്മാണ സമിതി മാനേജിംഗ് ട്രസ്റ്റി റ്റി.ഹരിദാസ്, ട്രസ്റ്റി ഡോ. ശിവകുമാർ, ചലച്ചിത്ര നിർമ്മാതാവും പേട്രണുമായ പ്രവീൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.