priyanka

ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്രയുടെ വിവാഹ വിശേഷങ്ങളാണ് ബോളിവുഡിലെ സംസാരമാകെ. വിവാഹത്തിനായി ഗംഭീര ഒരുക്കങ്ങളാണ് താര കുടുംബം നടത്തുന്നത്. ഇതിനിടെ പ്രിയങ്കയുടെ സുഹൃത്തുക്കൾ ചേർന്ന് താരത്തിന് ഒരടിപൊളി ബ്രൈഡൽ ഷവർ നടത്തി. വെള്ളത്തൂവൽ ഓഫ് ഷോൾഡർ ഫ്രോക്കിൽ ഒരു മാലാഖയെപ്പോലെ സുന്ദരിയായാണ് പ്രിയങ്ക എത്തിയത്. താരത്തിന്റെ സ്‌റ്റൈലിസ്റ്റ് മിമി പങ്കുവച്ച ചിത്രത്തിൽ ബ്രൈഡ് എന്നെഴുതിയ ബലൂൺ ഡെക്കറേഷനും സമീപത്തായുണ്ട്. താരവിവാഹത്തിന്റെ ഒരുക്കങ്ങൾ ഒരു മാസം മുൻപേ ആരംഭിച്ചിട്ടുണ്ട്. ജോധ്പൂരിലെ ഉമേദ് ഭവനിൽ രണ്ട് ദിവസമായി നടക്കുന്ന വിവാഹമാമാങ്കത്തിന് ബോളിവുഡ് ഒന്നാകെ ഒഴുകിയെത്തുമെന്നാണ് അറിയുന്നത്.

അതിനു ശേഷം നിക്കിന്റെ നാട്ടിലും വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. നിക്കിന്റൈയും പ്രിയങ്കയുടെയും വീടും പരിസരവും ആരാധകരും സുഹൃത്തുക്കളും ചേർന്ന് ചുവപ്പിൽ മുക്കിയെടുത്തിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിന്റെ അടയാളമായാണ് ചുവപ്പ് നിറം തന്നെ അലങ്കാരത്തിനായി തിരഞ്ഞെടുത്തതത്രേ.

priyanka1

priyanka2