sivagiri

ശിവഗിരി: കേരളത്തിലെ മാത്രമല്ല, ഇന്ത്യ ഒട്ടാകെയുണ്ടായ നവോത്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് മൈസൂർ സുത്തൂർ മഠം മഠാധിപതി മഹാസ്വാമി ശിവരാത്രി ദേശീകേന്ദ്ര അഭിപ്രായപ്പെട്ടു. പരിവ്രാജകനും അതിശ്രേഷ്ഠനായ മഹർഷിയും പണ്ഡിതനും തത്വജ്ഞാനിയും കവിയുമായിരുന്നു ഗുരുവെന്നും അദ്ദേഹം പറഞ്ഞു.ശ്രീനാരായണഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ചുള്ള അദ്ധ്യാത്മ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാത്രി ദേശീകേന്ദ്ര.

ഗുരുദേവൻ തുടങ്ങിവച്ച സാമൂഹ്യവും ആത്മീയവുമായ പുനരുദ്ധാനം ഇന്ത്യൻ പശ്ചാത്തലത്തിൽ ഐതിഹാസികമാണ്.12-ാം നൂറ്റാണ്ടിൽ ബസവേശ്വർ കർണാടകത്തിൽ തുടങ്ങിയ ശരണവിപ്ളവത്തിന് സമാനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറിസ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു.