ദണ്ഡേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. ദൂരദർശൻ വാർത്താസംഘത്തിന്റെ കാമറാമാനും രണ്ട് പൊലീസുകാരുമാണ് മരിച്ചത്.
ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരൻപൂരിൽ എത്തിയപ്പോഴായിരുന്നു മാദ്ധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.
മൂന്ന് ദിവസങ്ങൾക്കു മുൻപ് ബിജാപൂരിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തിൽ നാല് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിൽ രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 12 നും 20 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.