ig-mano-and-b-gopalakrish

കൊച്ചി: ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ രംഗത്ത്. മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം മനോജ് എബ്രഹാമാണ്. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം അയ്യപ്പഭക്തരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഗോപാലകൃഷണൻ വ്യക്തമാക്കി.

മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ വെറുതെവിടില്ല. 25,000 പൊലീസുകാർ എത്തിയാൽ അതിന്റെ ഇരട്ടി വിശ്വാസികളെ ബി.ജെ.പി ശബരിമലയിൽ എത്തിക്കുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കൊച്ചി എസ്.പി ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.