
അഞ്ചാലുംമൂട്: മാതാപിതാക്കൾ വിദേശ ജോലിക്ക് പോയതോടെയാണ് ഇഞ്ചവിള സങ്കീർത്തനയിൽ ആന്റണിയും സഹോദരനും വഴിവിട്ട ജീവിതത്തിലേക്ക് കടന്നത്. രണ്ട് നിലകളുള്ള ആഢംബര വീട്ടിൽ മറ്റാരുടെയും ശല്യമുണ്ടായിരുന്നില്ല. വേലക്കാരി രാവിലെ എത്തി ആഹാരം പാചകം ചെയ്യും. വീടും പരിസരവും വൃത്തിയാക്കിയ ശേഷം ഇവർ മടങ്ങിയാൽ കൂട്ടുകാരുടെ വരവ് തുടങ്ങും. കഞ്ചാവ് സൂക്ഷിക്കാൻ മുകളിലത്തെ നിലയിലാണ് പ്രത്യേക മുറി ഒരുക്കിയത്. ശരത് കിലോ കണക്കിന് കൊണ്ടുവരുന്ന കഞ്ചാവ് ഇവിടെയിരുന്ന പൊതികളാക്കി വില്പനയ്ക്ക് കൊണ്ടുപോകും. മദ്യം വാങ്ങാനും മറ്റ് ആഢംബരങ്ങൾക്കുമാണ് പണം ഉപയോഗിച്ചിരുന്നത്. കഞ്ചാവിന്റെ ലഹരിയിലാണ് നാട്ടിൽ രണ്ട് മക്കളുമെന്ന കാര്യം രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.