pickle

അച്ചാർ ഇഷ്‌ടമല്ലാത്തവർ വിരളമാണ്. രുചികരമാണെങ്കിലും അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പൂപ്പൽ തടയാനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, എണ്ണ എന്നിവ അമിതമായി അച്ചാറിൽ ചേർക്കാറുണ്ട്. ഇതാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. വിപണിയിൽ ലഭിക്കുന്ന അച്ചാറുകൾ പ്ളാസ്‌റ്റിക് ടിന്നുകളിലാണ് സൂക്ഷിക്കുന്നത്. പുളി, വിനാഗിരി, ഉപ്പ് എന്നിവ ചേർന്ന അച്ചാർ പ്ളാസ്‌റ്റിക് ടിന്നുകളിൽ മാസങ്ങളോളം ഇരിക്കുന്നത് രാസപ്രവർത്തനത്തിലൂടെ വിഷാംശം ഉത്‌പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. ഇത് മാരകരോഗങ്ങളുണ്ടാക്കും.

അൾസറുണ്ടാക്കുമെന്നതാണ് മറ്റൊരു ദോഷം രാത്രികാലങ്ങളിൽ അച്ചാർ കഴിക്കുന്നത് അമിതമായ അസിഡിറ്റിയുണ്ടാക്കും. അമിത ഉപയോഗം വയറു വേദന, നെഞ്ചെരിച്ചിൽ, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നതിന് പുറമെ അമിതമായ എരിവ് വയറിലെ ആസിഡ് ഉൽപ്പാദനം കൂട്ടും.

ഉയർന്ന അളവിലുള്ള ഉപ്പ് രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകും. അച്ചാറിലെ അമിതമായ ഉപ്പിന്റെ സാന്നിദ്ധ്യം കി‌ഡ്‌നിയുടെ ജോലിഭാരം കൂട്ടും. രക്തസമ്മർദം നിയന്ത്രിക്കാൻ കിഡ്നിക്ക് പ്രവർത്തിക്കേണ്ടി വരുന്നതിനാലാണിത്. കിഡ്നി രോഗമുള്ളവർ അച്ചാർ പൂർണമായും ഒഴിവാക്കണം. അമിതമായ എണ്ണ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം തകരാറിലാക്കും.