സിഡ്നി:സോഫി ഗുയിഡോനിൽ എന്ന ഇരുപത്തൊമ്പതുകാരിക്ക് നിന്നുതിരിയാൻ സമയമില്ല. ഹെൽത്ത് ടിപ്പ് ചോദിച്ച് ഇൗ ആസ്ട്രേലിയക്കാരിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ആരാധകരുടെ ഇടിച്ചുകയറ്റമാണ്. നാലുമക്കളുടെ അമ്മയാണ് സോഫിയ. പക്ഷേ, കണ്ടാൽ പ്രസവിച്ചതാണെന്നുപോലും തോന്നില്ല. അത്രയ്ക്കുണ്ട് ശരീര സൗന്ദര്യം. ഇതിന്റെ രഹസ്യമാണ് എല്ലാവർക്കും അറിയേണ്ടത്.
സാധാരണവീട്ടമ്മ മാത്രമായിരുന്ന സോഫിയ പ്രശസ്തിയുടെ പടികൾ ചവിട്ടിക്കയറിയത് വളരെപ്പെട്ടെന്നായിരുന്നു. ഇടയ്ക്ക് പ്രസവം കഴിഞ്ഞപ്പോൾ തടി വല്ലാതങ്ങ് കൂടി. ആകെയൊരു വൈഷമ്യം. കഠിനപ്രയത്നത്തിലൂടെ തടികുറച്ചു. തടികുറയ്ക്കുന്നതിനുമുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. പിന്നെ തിരിഞ്ഞുനോക്കാൻ സമയം കിട്ടിയില്ല. വീഡിയോ ഷൂട്ടിംഗും, വ്യായാമവും കുടുംബം നോക്കലുമായി ഇപ്പോൾ ഇരുപത്തിനാലുമണിക്കൂർ തികയാത്ത അവസ്ഥയാണ്.
സംഗതി കൊള്ളാമെന്ന് കണ്ടതോടെ ഫിറ്റ്നസ് വച്ച് കളിക്കാൻ തന്നെ സോഫിയ തീരുമാനിച്ചു. ഉപദേശമോ വ്യയാമത്തിന്റെ വീഡിയോ ലഭിക്കും.ആവശ്യമനസരിച്ച് എന്തുവേണമെങ്കിലും സ്വീകരിക്കാം.
പക്ഷേ, പണം നൽകണം. ക്ളച്ചുപിടിക്കുമെന്ന് കരുതിയില്ലെങ്കിലും സംഗതി ഏറ്റു. സ്ഥിരമായ വ്യായാമത്തിലൂടെ ശരീരഭംഗി വീണ്ടും കൂട്ടി. അതോടെ ആരാധകരുടെ എണ്ണം വീണ്ടുംകൂടി.ഒപ്പം വരുമാനവും. ഇപ്പോൾ ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ചതും ഹോട്ടായതുമായ ഫിറ്റ്നസ് മോഡലാണ് സോഫി.