ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട കലാഭവൻ മണിയെ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി അനുഭവവേദ്യമാക്കുകയായിരുന്നു സെന്തിൽ എന്ന രാജാമണി. കലാഭവൻ മണി എന്ന നടനെ തെന്നിന്ത്യൻ സിനിമയുടെ തന്നെ നായകനാക്കി വിനയൻ തന്നെയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ രാജാണിയെയും നായകപദവിയിലേക്കുയർത്തിയത്.
കലാഭവൻ മണിയിൽ താൻ കണ്ട പല മാനറിസങ്ങളും രാജാമണിയിലൂടെ പുനർജനിക്കുകയായിരുന്നെന്ന് വിനയൻ പറയുന്നു. രാജാമണി അതിഥിയായെത്തിയ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം തന്റെ വിശേഷങ്ങളും താരം പങ്കുവയ്‌ക്കുകയാണ്.