ചേരുവകൾ
1.കൂന്തൾ........... അരക്കിലോ
2.മുളക് പൊടി .... രണ്ട് ടേ. സ്പൂൺ
3.മഞ്ഞൾപ്പൊടി.....കാൽ ടീസ്പൂൺ
4. ഉപ്പ് ..................പാകത്തിന്
5.വെളിച്ചെണ്ണ.......... ആവശ്യത്തിന്
6.വെളുത്തുള്ളി......മൂന്നല്ലി ( ചതച്ചത്)
7.ചുവന്നുള്ളി....എട്ടെണ്ണം ( ചതച്ചത്)
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ കൂന്തൾ വട്ടത്തിൽ മുറിച്ച് 2,3,4,6 എന്നീ ചേരുവകൾ കുഴച്ച് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം ഒരു ചീനച്ചട്ടിയിൽ ഇട്ട് ഒരല്പം വെള്ളം ഒഴിച്ച് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റിയാൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കൊടുക്കുക. മൂടിവെച്ച് വേണം വേവിക്കാൻ. അല്ലെങ്കിൽ പൊട്ടിത്തെറിക്കും. എന്നിട്ട് മുക്കാൽ വേവായാൽ ഏഴാമത്തെ ചേരുവ ചേർത്ത് വീണ്ടും ഇളക്കുക. എന്നിട്ട് വീണ്ടും വേവിക്കുക. വെന്തതിന് ശേഷം വാങ്ങുക.