കോട്ടയം: എം.ജി സർവകലാശാലയിൽ വി.സി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് രാവിലെ ഭാര്യ പൊലീസിൽ പരാതി നൽകിയിരിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.