കോഴിക്കോട്: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും വിശ്വാസികൾക്കൊപ്പമാണ്. ഉമ്മൻചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകിയതു മുതൽ കോൺഗ്രസിന് ഒരു അഭിപ്രായം മാത്രമേയുള്ളൂ. രാഹുൽ ഗാന്ധിക്ക് എതിരഭിപ്രായം ഉണ്ടെങ്കിലും സംസ്ഥാന ഘടകത്തെ വിശ്വാസികൾക്കൊപ്പം നിൽക്കാൻ അനുവദിച്ചത് അദ്ദേഹത്തിന്റെ മഹത്വമാണ്.