rahul-gandhi

1. ശബരിമല യുവതീ പ്രവേശനത്തിൽ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. രാഹുലിന്റെ നിലപാടിൽ അപാകത ഇല്ലെന്ന് ആനന്ദ് ശർമ്മ. പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് ആണ് കെ.പി.സി.സി സ്വീകരിച്ചത്. ശബരിമല വിധി സ്വാഗതാർഹം എന്നാണ് അഭിപ്രായം എന്നും ആനന്ദ് ശർമ്മ. ശബരിമല യുവതീ പ്രവേശനത്തിൽ തന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. സ്ത്രീയും പുരുഷനും തുല്യരാണ് എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം.

2. എന്നാൽ ശബരിമലയുടേത് വൈകാരിക വിഷയം ആണ് എന്നാണ് കെ.പി.സി.സിയുടെ നിലപാട്. താനും പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. കെ.പി.സി.സിയുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുക ആണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ തള്ളി രാഹുൽ നിലപാട് വ്യക്തമാക്കിയത് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. അതേസമയം, ശബരിമല സ്ത്രീ പ്രവേശനത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് സ്വാഗതാർഹം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അഭിപ്രായം കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നത് ദൗർഭാഗ്യകരം എന്നും മുഖ്യൻ.

3. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ ആണെങ്കിലും വികസനത്തിൽ കേരളത്തോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ഗെയ്ൽ പൈപ്പ് ലൈൻ ഭൂമി ഏറ്റെടുക്കലും പൂർത്തിയായി. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ ആയെന്നും ഗഡ്കരി കണ്ണൂരിൽ പറഞ്ഞു. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 450 കോടി കൂടി അനുവദിച്ചതായും വിവിധ ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗഡ്കരിയുടെ പ്രഖ്യാപനം.

4. കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിതോടെ കേരളകോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗവുമായുള്ള ലയന ചർച്ച സജീവമാക്കി എൻ.സി.പി നേതൃത്വം. ലയന ചർച്ചയ്ക്ക് ദേശീയ നേതൃത്വം അനുമതി നൽകിയതായി എൻ.സി.പി സംസ്ഥാന നേതൃത്വം. അന്തിമ തീരുമാനം എൻ.സി.പി സംസ്ഥാന ജനറൽ ബോഡി യോഗത്തിന് ശേഷമെന്ന് സൂചന. ലയന ചർച്ചകൾക്ക് തുടക്കമിട്ടത് എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവെക്കേണ്ടി വന്ന സാഹചര്യത്തിൽ.

5. എന്നാൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബാലകൃഷ്ണപിള്ള വിഭാഗവുമായുള്ള ലയന ചർച്ചകൾ വഴിമുട്ടിയിരുന്നു. വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടത്, എൽ.ഡി.എഫ് പ്രവേശനം കൊതിക്കുന്ന കേരളകോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം. കേരള കോൺഗ്രസ് എൽ.ഡി.എഫുമായി സഹകരിച്ചെങ്കിലും മുന്നണിയിൽ പ്രവേശനം നൽകിയിരുന്നില്ല. അതേസമയം, ലയിച്ചാൽ എൻ.സി.പിയുടെ പ്രസക്തി ചോരുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം. എന്നാ പിള്ള ഗ്രൂപ്പിനെ കൂടെ കൂട്ടിയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അവകാശം ഉന്നയിക്കാം എന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.

6. ശബരിമല സുപ്രീം കോടതി വിധിയെ തുടർന്ന് നിലയ്ക്കലും പമ്പയിലും ഉൾപ്പെടെ നടന്ന അക്രമ സംഭവങ്ങളിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം സർക്കാറിന്റെ വിവേചന അധികാരമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിൽ കോടതിക്ക് പരിമിതിയുണ്ട്. ജുഡീഷ്യൽ അന്വേഷണം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ് എന്നും കോടതി

7. ഹർജിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ച കോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേരത്തെയുള്ള മാർഗ നിർദേശങ്ങളുടെ പകർപ്പ് ഹർജിക്കാരന് നൽകി. പഠിച്ച ശേഷം നിലപാട് അറിയിക്കാം എന്ന് പറഞ്ഞ ഹർജിക്കാരൻ വീണ്ടും കേസ് എടുത്തപ്പോൾ ജുഡീഷ്യൽ അന്വേഷണ ആവശ്യം വേണ്ടെന്നു വയ്ക്കുക ആയിരുന്നു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം രേഖാമൂലം നൽകാൻ ആണ് നിർദ്ദേശം

8. അതേസമയം, ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് അവസാന ഘട്ടത്തിൽ ആണ്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തത്, 3557 പേരെ. 531 കേസുകളിൽ ആയാണ് ഇത്രയും അറസ്റ്റ്. ഇന്നലെ മാത്രം പൊലീസ് കസ്റ്റഡിയിൽ എടുത്തത്, 51 പേരെ. സംഘർഷവുമായി ബന്ധപ്പെട്ട് 210 പേരുടെ ചിത്രങ്ങൾ കൂടി പൊലീസ് ഇന്നലെ പുറത്തു വിട്ടിരുന്നു. ഇനിയും 350 പേർ ഒളിവിൽ ആണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്

9. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണത്തിന് മറുപടിയുമായി വി. മുരളീധരൻ. പരിഭാഷ നടത്തിയതിൽ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ല. ഇടതു സർക്കാരിനെ വലിച്ച് താഴെയിടും എന്ന് തന്നെ ആണ് അമിത് ഷാ പറഞ്ഞത്. എന്നാൽ സർക്കാരിനെ ഏതെങ്കിലും തരത്തിൽ അസ്ഥിരപ്പെടുത്തും എന്നല്ല ഷാ പറഞ്ഞത് എന്നും വി. മുരളീധരൻ

10. കണ്ണന്താനം പരിഭാഷകനല്ല. ഐ.എ.എസ് ഉദ്യോഗസ്ഥൻ മാത്രമാണ്. കണ്ണന്താനത്തിന്റെ വിമർശനം വ്യക്തിപരം. അദ്ദേഹത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നും പ്രതികരണം. ആചാരങ്ങൾ തടയാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെ വലിച്ചു താഴെയിടാൻ മടിക്കില്ല എന്നായിരുന്നു അമിത് ഷായുടെ പ്രസംഗത്തെ വി മുരളീധരൻ പരിഭാഷപ്പെടുത്തിയത്. എന്നാൽ പരിഭാഷപ്പെടുത്തിയതിൽ തെറ്റ് പറ്റി എന്നാണ് കണ്ണന്താനം പ്രതികരിച്ചത്‌