സോഷ്യൽ മീഡിയയിൽ വെെറലായ ഈ പാട്ടുകാരി മനസിൽ സൂക്ഷിച്ചിരുന്ന സംഗീതം ഇനി സിനിമയിലേക്കും തുറന്ന് വിടാൻ അവസരം. പണി സ്ഥലത്ത് നിന്നും പാടിയ ''വിജനതയിൽ" എന്ന ഗാനം ആലപിച്ച ശാന്ത ബാബു എന്ന സാധാരണക്കാരിയുടെ പാട്ട് നേരത്തെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽ പെട്ട സിനിമാ- സംഗീത സംവിധായകനായ നാദിർഷയാണ് പുതിയൊരു അവസരം ശാന്താ ബാബുവിന് മുന്നിൽ തുറന്നിട്ടത്.
താൻ സംവിധാനം ചെയ്യുന്നതോ സംഗീതം ചെയ്യുന്നതോ ആയ സിനിമയിൽ ഈ ഗായികയ്ക്ക് അവസരം നൽകുമെന്ന് നാദിർഷ ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു. ഇനി വരുന്നത് ശാന്തയുടെ സമയമാണെന്നും ഇത്തരം കലാകാരിയെ വളർത്തേണ്ട നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിർഷ കൂട്ടിച്ചേർത്തു.