viral-dance

തിരുവനന്തപുരം: കല്യാണത്തിന്റെ പേരിലുള്ള പല പേക്കൂത്തുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മാരകമായ ഒരു വേർഷൻ ആദ്യമാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷാഭിപ്രായം. ഇത്രയ്‌ക്കും ബിൽഡപ്പ് കൊടുക്കാൻ എന്താണെന്ന് ചോദിക്കുന്നവർ ഈ വീഡിയോ കാണുക.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ തിരുവനന്തപുരം പോത്തൻകോട് വച്ച് ചിത്രീകരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കൂട്ടുകാരുടെ വക സ്വീകരണത്തിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വരൻ ഉടുമുണ്ടുരിഞ്ഞ് ഡാൻസ് കളിച്ചത്. കൂട്ടുകാർ പ്രത്യേകം തയ്യാറാക്കിയ പെട്ടി ആട്ടോ റിക്ഷയിൽ ചെത്ത് പാട്ടിന്റെ അകമ്പടിയോടെയായിരുന്നു വരന്റെ 'മ്യാരക ഡാൻസ്'. അപ്രതീക്ഷിതമായി വരന്റെ ഡാൻസ് കണ്ടതോടെ വധുവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അക്ഷരാർത്ഥത്തിൽ അന്തംവിട്ടു. അളിയാ മുണ്ടുടെത്ത് ഉടുക്കെടാ എന്ന് സുഹൃത്തുക്കൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും കേൾക്കാതെ കക്ഷി ഡാൻസ് തുടരുകയാണ്.

ഈ വീഡിയോയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കല്യാണത്തിന്റെ പേരിലുള്ള ഇത്തരം പേക്കൂത്തുകൾ അവസാനിക്കണമെന്നും കൂട്ടുകാരുടെ സ്നേഹ പ്രകനടങ്ങൾ അതിരു വിടരുതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ സ്വന്തം കല്യാണത്തിന് വരന് ആഘോഷിക്കാനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.