മെൽബൺ: ന്യൂസൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ് ഫൈനലിൽ മലയാളിയും ഉൾപ്പെട്ടു. കോഫ്സ് ഹാർബർ ആശുപത്രിയിലെ സോഷ്യൽ വർക്കറായി ജോലി നോക്കുന്ന വയനാട് സ്വദേശി ഷിബു ജോൺ കീരിപ്പേൽ ആണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.
ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്നൽസ് ഫ്രെയിംവർക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയിൽ തിരിച്ചറിയുവാനുള്ള രണ്ട് വർഷത്തെ ഗവേഷണം പൂർത്തിയാക്കിയ ഷിബുവിനെ ഈ വർഷം മിഡ് നോർത്ത് കോസ്റ്റ് ഇന്നോവേഷൻ പുരസ്‌കാരം നൽകി ആദരിച്ചു. 2017ലെ ന്യൂ സൗത്ത് വെയിൽസ് റിസർച്ച് ഇംപാക്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് അവാർഡ് ചടങ്ങിൽ ഷിബു വരുന്ന മാസം അതിഥിയായി പങ്കെടുക്കും.