തിരുവനന്തപുരം. കേരളത്തിനും കേരള ടൂറിസത്തിനും അഭിനന്ദനക്കുറിപ്പ് എഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി. കാര്യവട്ടത്ത് നാളെ വെസ്റ്റ് ഇൻഡീസുമായി നടക്കുന്ന ഏകദിന മത്സരത്തിനായി എത്തിയ കൊഹ്‌ലി കോവളം റാവിസ് ഹോട്ടലിലെ സന്ദർശക ബുക്കിലാണ് അഭിനന്ദനക്കുറിപ്പ് എഴുതിയത്. കേരളത്തിൽ വീണ്ടും വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇവിടത്തെ പ്രകൃതി സൗന്ദര്യവും ആതിഥേയ മര്യാദയും മഹത്തരമാണ്. ഇവിടെ വരുന്നത് താൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ഊർജം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടം സുരക്ഷിതമാണ്. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവരെയും ഇവിടേക്ക് ക്ഷണിക്കുന്നു. എന്നെ സന്തോഷവാനാക്കിയ കേരളത്തിന് നന്ദി- ഇന്ത്യൻ നായകൻ എഴുതി.