തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നടൻ ചിയാൻ വിക്രം മലയാളത്തിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ വിക്രം മലയാളത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തെ കുറിച്ചുള്ള ഒദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 1970ൽ മലപ്പുറത്ത് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.
ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രമാണ് അൻവർ ഇപ്പോൾചെയ്യുന്നത്. തന്റെ കരിയറിൽ അൻവർ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചർ ഫിലിം ആണ് ട്രാൻസ്. വിക്രം ഇപ്പോൾ രാജേഷ് എം സെൽവ ഒരുക്കുന്ന തമിഴ് ചിത്രമാണ് ചെയ്യുന്നത്.