വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അപേക്ഷ ക്ഷണിച്ചു. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദേന ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, യുസിഒ ബാങ്ക്, യൂണിയർ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് ബാങ്കുകളിലെ 1599 ഒഴിവുകളിലേക്കാണ് നിയമനം.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ചാണ് പരീക്ഷ. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ. നവംബർ ആറ് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. അവസാന തിയതി നവംബർ 26. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് നൂറു രൂപ മാത്രം. വിശദവിവരം ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കനറാ ബാങ്കിൽ
കനറാ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ (ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ ഒന്ന്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 800 (ജനറൽ 404, ഒബിസി 216, എസ്സി 120, എസ്ടി 60)ഒഴിവുണ്ട്. ഒരുവർഷത്തെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് നിയമനം. www.canarabank.comവഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 13. ഓൺലൈനായി
വിജയ ബാങ്കിൽ
വിജയ ബാങ്കിൽ ചീഫ് മാനേജർ (എസ്.എം.ജി സ്കെയിൽ ഫോർ) തസ്തികയിൽ ഒഴിവുണ്ട്. ചീഫ് മാനേജർ (ഫോറക്സ് ഡീലർ)-1, ചീഫ് മാനേജർ (ഇക്വിറ്റി ഡീലർ) -1, ചീഫ് മാനേജർ (ക്രെഡിറ്റ് റിസ്ക്) -1, ചീഫ് മാനേജർ (ഓപറേഷണൽ റിസ്ക്) -1 എന്നിങ്ങനെയാണ് ഒഴിവ്. www.vijayabank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ -9. യോഗ്യത, തൊഴിൽ പരിചയം, സ്പെഷ്യലൈസേഷൻ തുടങ്ങിയവ വിശദമായി വെബ്സൈറ്റിലുണ്ട്.
ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ
ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ 302 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്റ്റൈപെൻഡറി ട്രെയിനീസ്, സയന്റിഫിക് അസിസ്റ്റന്റ്സ്, സബ് ഓഫീസർ-ബി, ലീഡിംഗ് ഫയർമാൻ, നഴ്സ്-എ, ഫാർമസിസ്റ്റ്- ബി, അസിസ്റ്റന്റ് ഗ്രേഡ് -1, സ്റ്റെനോ, സ്റ്റൈപെൻഡറി ട്രെയിനി ഓപ്പറേറ്റർ, സ്റ്റൈപെൻഡറി ട്രെയിനി മെയിന്റെയ്നർ, ഡ്രൈവർ- കം - പമ്പ് - ഓപ്പറേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. എസ്എസ്എൽസി, ഡിപ്ലോമ, ഐടിഐക്കാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.npcil.nic.in.ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 12.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് 23 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ പ്രൊജക്ട് സൈന്റിസ്റ്റ്, പ്രൊജക്ട് സൈന്റിസ്റ്റ്, ജൂനിയർ റിസേർച്ച് ഫെലോ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.nird.org.in. നവംബർ 12 വരെ അപേക്ഷിക്കാം.
ജെ ആൻഡ് കെ ബാങ്കിൽ
ജെ ആൻഡ് കെ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറ്.പ്രൊബേഷണറി ഓഫീസർ: 250.ശമ്പളം: 23,700- 42,020 രൂപ.യോഗ്യത: അറുപതു ശതമാനം മാർക്കോടെ ബിരുദം.പ്രായം: 18 മുതൽ 32 വയസ്.കൂടുതൽ വിവരങ്ങൾക്ക് : www.jkbank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ
നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ സെക്യൂരിറ്റി സൂപ്പർവൈസർ ആകാം. 14 ഒഴിവുകളുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഇന്ന് . കൂടുതൽ വിവരങ്ങൾക്ക്: www.ntcltd.org.
നാഷണൽ തെർമൽ പവർകോർപറേഷനിൽ
നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡ് ഡിപ്ലോമ എൻജിനിയർ ട്രെയിനി, ഐടിഐ ട്രെയിനി/ ലാബ് അസി. (കെമിസ്ട്രി) ട്രെയിനി/ അസിസ്റ്റന്റ്(മെറ്റീരിയൽസ്/സ്റ്റോർകീപ്പർ ട്രെയിനി) ഒഴിവുണ്ട്. ഡിപ്ലോമ എൻജിനിയർ ട്രെയിനി മെക്കാനിക്കൽ 28, ഇലക്ട്രിക്കൽ 15, സിആൻഡ്ഐ 10, സിവിൽ 02 എന്നിങ്ങനെയും ഐടിഐ ഫിറ്റർ 22, ഇലക്ട്രീഷ്യൻ 12, ഇൻസ്ട്രുമെന്റ് മെക്കാനിക് -8 ലാബ് അസി. കെമിസ്ട്രി - 6, അസിസ്റ്റന്റ്(മെറ്റീരിയൽ/ സ്റ്റോർ കീപ്പർ)ട്രെയിനി -4 എന്നിങ്ങനെ -107 ഒഴിവുണ്ട്. www.ntpccareers.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 24.
കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ, ട്രാൻസ്ലേറ്റർ
കേന്ദ്രസർവീസിലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷക്ഷണിച്ചു. യോഗ്യത: പ്ലസ്ടു ജയം. പ്രായം: സ്റ്റെനോഗ്രാഫർ ഗ്രേഡ് സി 18-30, ഗ്രേഡ് ഡി 18-27. നിയമാനുസൃത ഇളവ് ലഭിക്കും. www.ssc.nic.in www.ssc.nic.inവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 19 വൈകിട്ട് അഞ്ച്. അപേക്ഷാഫീസ് നൂറുരൂപ. സ്ത്രീകൾ/ എസ്സി/എസ്ടി/ ഭിന്നശേഷിക്കാർ വിമുക്തഭടന്മാർ ഫീസടയ്ക്കേണ്ടതില്ല. ഫീസ് ഓൺലൈനായി അടയ്ക്കാം.
ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ (വർക്സ്), ജനറൽ മാനേജർ (മാർക്കെറ്റിംഗ് /കൊമേഴ്സ്യൽ) , അഡീഷ്ണൽ ജനറൽ മാനേജർ, സീനിയർ മാനേജർ, മൈൻസ് മേറ്റ്, ബ്ളാസ്റ്റർ, മാർ്കെറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : www.hsl.gov.in. വിലാസം: G-229, Block C, Near Genpact, Sitapura Industrial Area, Sitapura, Jaipur, Rajasthan 302022
മുംബയ് നേവൽ ഡോക് യാർഡിൽ
മുംബയ് നേവൽ ഡോക്യാർഡിന്റെ അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ് 118 ഒഴിവുണ്ട്.
യോഗ്യത 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ഉയരം 150 സെ.മീ, തൂക്കം 45 കിലോ. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. 1997 ഏപ്രിൽ ഒന്നിനും 2004 മാർച്ചിനും ഇടയിൽ ജനിച്ചവരാകണം.
www.bhartiseva.com www.bhartiseva.comവഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 9.
ഗോവ ഷിപ് യാർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അംഗപരിമിതർക്കും പട്ടികവർഗവിഭാഗക്കാർക്കുമായി പ്രത്യേകനിയമനത്തിന് അപേക്ഷക്ഷണിച്ചു. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ടവിധം എന്നിവ സംബന്ധിച്ച വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയുംwww.goashipyard.inwww.goashipyard.in എന്നവെബ്സൈറ്റിൽ ലഭിക്കും. നവംബർ എട്ടിനകം ഓൺലൈനായി രജിസ്റ്റർചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് നവംബർ 18നകം ഗോവ ഷിപ്യാർഡിൽ ലഭിക്കത്തക്കവിധം അയക്കണം.
അലഹബാദ് യൂണിവേഴ്സിറ്റിയിൽ
അലഹബാദ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 34 ഒഴിവുണ്ട്. മെഡിക്കൽ ഓഫീസർ -1 , ഇൻഫർമേഷൻ സയന്റിസ്റ്റ് -1, ലോ ഓഫീസർ -1, അസി. ലൈബ്രേറിയൻ -4, സെക്ഷൻ ഓഫീസർ -4 , സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -9 , ഡാറ്റാ എൻട്രി ഓപറേറ്റർ -11, ആനിമൽ അറ്റൻഡന്റ് -3 .എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാഫോറവും വിശദവിവരവും www.allduniv.ac.inൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളും അപേക്ഷാഫീസിന്റെ ഡിഡിയും സഹിതം സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ Registrar, University of Allahabad, Allhabad-211002 എന്ന വിലാസത്തിൽ നവംബർ 19ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ഡിഫൻസ് അക്കൗണ്ട്സിൽ
ക്യാന്റീൻ അറ്റൻഡന്റ് പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഗുവാഹത്തിയിലുള്ള കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്സിൽ ക്യാന്റീൻ അറ്റൻഡന്റ് തസ്തികയിൽ ഒമ്പത് ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി/ തത്തുല്യം.
ഹോസ്പിറ്റാലിറ്റി/ മാനേജ്മെന്റ്/ കുക്കിംഗ്/ കാറ്ററിംഗിൽ ഡിപ്ലോമ.
പ്രായം 2018 ഡിസംബർ പത്തിന് 18-25. www.cdaguwahati.gov.in www.cdaguwahati.gov.in എന്നwebsite ൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും Dr. K Lalbiakchhunga, Asst. Controller, Office Of the CDA Guwahati, Udyan Vihar, Narangi, Guwahati-781171 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം.
അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10.