സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട ഈസ്റ്റേൺ റെയിൽവേയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ കാറ്റഗറി ഒന്ന് ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി), ഡി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സിയിൽ കാറ്റഗറി ഒന്നിൽ - 3 ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു. സ്കൗട്ടിംഗ്/ഗൈഡിംഗ് യോഗ്യത. കാറ്റഗറി രണ്ടിൽ ഗ്രൂപ്പ് ഡി -10 ഒഴിവ്. പത്താം ക്ലാസ്സും ഐ.ടി.ഐയുമാണ് യോഗ്യത. സ്കൗട്ടിംഗ് /ഗൈഡിംഗ് .യോഗ്യത. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Chairman, Railway Recruitment Ceill, Eastern Railway, 56, Chittaranjan Avenue, RITES Building(Ist floor), Kolkata- 700012 എന്നവിലാസത്തിൽ നവംബർ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരത്തിന്: www.rrcer.comwww.rrcer.com.
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസിന്റെ 1785 ഒഴിവുണ്ട്. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ(ജിആൻഡ്ഇ), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ(ജി), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ക്രെയിൻ ഓപറേറ്റർ, കാർപന്റർ, വയർമാൻ, വൈൻഡർ(ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ/തത്തുല്യം, ഐ.ടി.ഐ (എൻ.സി.വി.ടി). പ്രായം 15‐24. അപേക്ഷാഫീസ് നൂറുരൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർ/സ്ത്രീകൾക്ക് ഫീസില്ല. http://www.ser.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി നവംബർ 22 വൈകിട്ട് അഞ്ച്.
ഡൽഹി ഐ.എൽ.ബി.എസിൽ
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബൈലിയറി സയൻസിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
പ്രൊഫസർ സർജിക്കൽ ഹെപറ്റോളജി -1, റേഡിയോളജി -2, അനസ്തീഷ്യ -2, ക്രിറ്റിക്കൽ കെയർ മെഡിസിൻ-1, മെഡിക്കൽ ഓങ്കോളജി -1, എപ്പിഡമോളജി/പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് -1, ക്ലിനിക്കൽ ന്യുട്രീഷ്യൻ -1, സീനിയർ കൺസൽട്ടന്റ്(നെഫ്രോളജി) -1, അഡീഷണൽ പ്രൊഫസർ ഹെപറ്റോളജി -1, അനസ്തീഷ്യ -1, റേഡിയോളജി -1, ക്രിറ്റിക്കൽ കെയർ മെഡിസിൻ -1, അസോസിയറ്റ് പ്രൊഫസർ റേഡിയോളജി -2, മെഡിക്കൽ ഓങ്കോളജി -1, ലിവർ ട്രാൻസ്പ്ലാന്റ് സർജറി -1, അനസ്തീഷ്യ/ ക്രിറ്റിക്കൽ കെയർ മെഡിസിൻ -1, റേഡിയേഷൻ ഓങ്കോളജി -1, അസിസ്റ്റന്റ് പ്രൊഫസർ ഹെപറ്റോളജി -2, ട്രാൻസ് പ്ലാന്റ് ഹെപറ്റോളജി -1, ക്രിറ്റിക്കൽ കെയർ മെഡിസിൻ -1, അനസ്തീഷ്യ -1, റേഡിയോളജി -1, മെഡിക്കൽ ഓങ്കോളജി -1, ക്ലിനിക്കൽ ഹെമറ്റോളജി -1, ന്യൂറോളജി -1, ജനറ്റിക്സ് -1, കൺസൽട്ടന്റ് എൻഡോക്രിനോളജി -1, മെഡിക്കൽ ഓങ്കോളജി -1, ഹെഡ് ഓപറേഷൻസ് മെഡിക്കൽ-1, ഹെഡ് നഴ്സിങ് കെയർ സർവീസ് -1, റീഡർ (നഴ്സിങ്) -1, സീനിയർ റെസിഡന്റ് ഹെപറ്റോളജി -16, ക്രിറ്റിക്കൽ കെയർ -16, സർജിക്കൽ ഹെപറ്റോളജി -16, റേഡിയോളജി -16, മെഡിക്കൽ ഓങ്കോളജി- 16, കാർഡിയോളജി, ന്യൂറോളജി -16, ന്യൂറോളജി -16, സീനിയർ ഫെലോ(നോൺ മെഡിക്കൽ) മോളിക്യുലാർ ബയോളജി/ ബയോടെക്നോളജി -1, ലക്ചറർ നഴ്സിങ് -2, ഡെപ്യൂട്ടി മാനേജർ(അഡ്മിനിസ്ട്രേഷൻ) -2, ഹോസ്പിറ്റാലിറ്റി -1, ചീഫ് ടെക്നിക്കൽ എക്സിക്യൂട്ടീവ്(ജനറൽ ഇമേജിങ്/ റേഡിയോഗ്രാഫർ)-1, സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ -2, റെസിഡന്റ് മെഡിക്കൽ ഓഫീസർ -8, സീനിയർ റെസിഡന്റ്സ് ഹെപറ്റോളജി(പിഡബ്ല്യുഡി) -3,സീനിയർ റെസിഡന്റ്സ് ഹെപറ്റോളജി(പിഡബ്ല്യുഡി)-3 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരം www.ilbs.in. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30.
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയിൽ 205 ഒഴിവ്
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയുടെ റൂർക്കേൽ സ്റ്റീൽ പ്ലാന്റിൽ ജൂനിയർ മാനേജർ( സേഫ്റ്റി) -7, ഓപറേറ്റർ കം ടെക്നീഷ്യൻ(ബോയിലർ ഓപറേറ്റർ) 28, ഓപറേറ്റർ കം ടെക്നീഷ്യൻ(ട്രെയിനി) 170 എന്നിങ്ങനെ 205 ഒഴിവുണ്ട്. ജൂനിയർ മാനേജർ (സെഫ്റ്റി) യോഗ്യത: 65 ശതമാനം മാർക്കോടെ ബിഇ/ബിടെക്, ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ. ഒഡിയ ഭാഷയിൽ അറിവ് വേണം. പ്രായം 18-30. ഓപറേറ്റർ കം ടെക്നീഷ്യൻ(ട്രെയിനി) മെക്കാനിക്കൽ, മെറ്റലർജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ. പ്രായം 1828. ഓപറേറ്റർ കം ടെക്നീഷ്യൻ(ബോയിലർ ഓപറേറ്റർ) യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിപ്ലോമ, ഒന്നാം ക്ലാസ്സോടെ ബോയിലർ അറ്റൻഡന്റിൽ സർടിഫിക്കറ്റ്. പ്രായം 18-30. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ- 4. നവംബർ അഞ്ചിന് രജിസ്ട്രേഷൻ തുടങ്ങും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിങ്ങിൽ
മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓപ്പൺ സ്കൂളിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്സി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ 2 ഒഴിവും സ്രെറനോഗ്രോഫർ 1 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് യോഗ്യത പ്ലസ്ടു, ഓഫീസ് ജോലികളിലും കംപ്യൂട്ടറിലുമുള്ള പരിചയം. ഉയർന്ന പ്രായം 27സ്റ്റെനോഗ്രോഫർ യോഗ്യത സീനിയർ സെക്കൻഡറി, സെക്രട്ടേറിയൽ പ്രാക്ടീസിൽ സർടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ. മൂന്ന് വർഷ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 27. ഗ്രൂപ്പ് ബി വിഭാഗത്തിൽ ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 1, അസി. എൻജിനിയർ(സിവിൽ) 1, അസി. ഓഡിറ്റ് ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. അസി. ഓഡിറ്റ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനമാണ്.ജൂനിയർ എൻജിനിയർ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും അസി. എൻജിനിയർ സിവിൽ എൻജിനിയറിങിൽ ബിരുദവുമാണ് യോഗ്യത. ഇരു തസ്തികകളിലും ഉയർന്ന പ്രായം 30. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nios.ac.inwww.nios.ac.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
കിലയിൽ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ(കില) അസിസ്റ്റന്റ് പ്രൊഫസർ, ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത ഒന്നാം ക്ലാസ്സോടെയോ ഉയർന്ന രണ്ടാം ക്ലാസ്സോടെയോ പൊളിറ്റിക്കൽ സയൻസ്/പബ്ലിക് അഡ്മിനിട്രേഷൻ/ റൂറൽ ഡവലപ്മെന്റ്/ ഗാന്ധിയൻ സ്റ്റഡീസ്/സോഷ്യൽ വർക്ക്/ ലോ എന്നിവയിലേതെങ്കിലുമൊന്നിലുള്ള ബിരുദാനന്തര ബിരുദം.kila.ac.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ -3.
എൽ.ഐ.സി ഹൗസിങ് ഫിനാൻസിൽ
എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ട്രെയിനി, അസിസ്റ്റന്റ് മാനേജർ, തസ്തികകളിലാണ് ഒഴിവ്. അവസാന തീയതി: നവംബർ 5. ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.lichousing.com
സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ്
സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് 760 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റർ, മെഷ്യനിസ്റ്റ്, ടർണർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : www.centralcoalfields.in . നവംബർ 15 വരെ അപേക്ഷിക്കാം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയേഴ്സ്/ ഓഫീസ്, റിസേർച്ച് ഓഫീസ്, അസിസ്റ്റന്റ് ഓഫീസർ തസ്തികകളിലാണ് ഒഴിവ്.കൂടുതൽ വിവരങ്ങൾ : www.iocl.com. ജനുവരി 4 മുതൽ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.