തിരുവനന്തപുരം: വിൻഡീസിനെതിരായ നാലാമത്തെ ഏകദിനത്തിൽ മികച്ച വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ താരങ്ങൾക്ക് മികച്ച സ്വീകരണവും ലഭിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്. അതേസമയം തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് മുമ്പ് മുംബയ് വിമാനത്താവളത്തിൽ വച്ച് ഇന്ത്യൻ താരങ്ങൾ കൂടിയിരുന്ന് പബ്‌ജി മൊബൈൽ കളിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
As we wait for the departure announcement from Mumbai, some of them are playing a very popular multiplayer game. #TeamIndia
— BCCI (@BCCI) October 30, 2018
Any guesses? pic.twitter.com/Y1n8AdHxhn
മുംബയ് വിമാനത്താവളത്തിൽ വിമാനത്തിനായി കാത്തിരിക്കുമ്പോഴാണ് ചില താരങ്ങൾ മൊബൈലിൽ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. വളരെ പ്രശസ്തമായ ഈ ഗെയിം ഏതാണെന്ന് കണ്ടുപിടിക്കാമോയെന്നും ബി.സി.സി.ഐ ചോദിച്ചിരുന്നു. തൊട്ടുപിന്നാലെ മറുപടിയുമായി നിരവധി പേരാണ് രംഗത്തെതതിയത്. യുവാക്കളുടെ ഹരമായി മാറിയ മൊബൈൽ ഗെയിമായ പബ്‌ജി തന്നെയാണ് കൊഹ്‌ലിയും കൂട്ടരും കളിക്കുന്നതെന്ന് ചില ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു.