ശ്രീനഗർ : ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ മരുമകൻ ഉൾപ്പെടെ രണ്ട് ഭീകരർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉസ്മാൻ അസ്ഹർ, മസൂദ് അസ്ഹറിന്റെ അനന്തരവൻ, കഴിഞ്ഞ ആഴ്ച ത്രാലിലെ സ്നൈപ്പർ അക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികരും വീരമൃത്യു വരിച്ചു.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് യു.എസ് നിർമ്മിതമായ എം4 കാർബൺ റൈഫിൾ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ സാമൂഹ്യമാദ്ധ്യമത്തിൽ നിന്ന് ഒരു പ്രസ്താവനയും വീഡിയോയും കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളായ ഉസ്മാൻ ഹൈദറിന്റെതാണ്. കാശ്മീരിൽ കുറച്ചു നാൾ മുൻപ് നടന്ന സ്നൈപ്പർ അക്രമണത്തിന്റെ ഉത്തരവാദിത്തവും ഉസ്മാൻ ഹൈദറിനായിരുന്നു.
പുൽവാമാ ജില്ലയിലെ ചെൽട്ടത്താർ ഗ്രാമത്തിലെ ഏറ്റുമുട്ടൽ ആറുമണിക്കൂർ നീണ്ടു നിന്നു. തീവ്രവാദികളെ കൊല ചെയ്ത ശേഷം ഇവരുടെ വീടിന് തീവെക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇപ്പോഴും കിടക്കുന്നതിനാൽ ഗ്രാമവാസികൾ അങ്ങോട്ടേക്ക് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുൽഗ്രാം ജില്ലയിൽ ഈ മാസം ആദ്യം നടന്ന സ്ഫോടനത്തിൽ വിദ്യാർത്ഥികളടക്കം ഏഴ് പേർ മരിച്ചിരുന്നു.